ജീവനും പ്രാണനും ഒന്നാണോ?

അല്ല, ജീവനും പ്രാണനും രണ്ടാണ്. വളരെ അത്ഭുതകരമായ പ്രവൃത്തികളാണ് പ്രാണൻ ജീവാത്മാവിനു വേണ്ടി ചെയ്യുന്നത്.

സാധാരണ ആളുകൾ പ്രാണനും ജീവനും ഒന്നാണെന്ന് ചിന്തിക്കുവാൻ പ്രധാന കാരണം, ഒരാൾ മരിച്ചാൽ പ്രാണൻ പോയി, എന്നും ജീവൻ പോയി എന്നും പറയപ്പെടുന്നതാണ്. നമ്മുടെ ശരീരത്തോടൊപ്പം ഒരു നിഴൽ ഉണ്ടല്ലോ. അതേ പോലെ സൂഷ്മ രൂപിയായ ജീവനോടൊപ്പമുള്ള നിഴലാണ് പ്രാണൻ. ജീവാത്മാവിന്റെ സഞ്ചാര ഗതിയിൽ എല്ലായ്പോഴും പ്രാണനും പിന്തുടരുന്നു.

പ്രാണനും ജീവനെ പോലെ ബ്രഹ്മത്തിൽ നിന്നുമാണ് ഉത്ഭവിക്കുന്നത്. രണ്ടു കാര്യങ്ങളിലൂടെ ജീവനും പ്രാണനും തമ്മിലുള്ള വ്യത്യാസം നമുക്ക് മനസ്സിലാക്കാം.
ജീവന്റെ സാന്നിദ്ധ്യം ശരീരത്തിന്റെ രോമാഗ്രങ്ങളിലും നഖാഗ്രങ്ങളിലും അനുഭവപ്പെടുന്നു.
പക്ഷേ… പ്രാണൻ സഞ്ചരിക്കുന്നത് നാഡീവ്യൂഹങ്ങളിലൂടെയാണ്.

രണ്ടാമത്തേത്. ജീവൻ ഒരു ശരീരത്തിൽ സ്വതന്ത്രനാണ്. പക്ഷേ പ്രാണൻ സ്വതന്ത്രനല്ല, അയാൾക്ക് കണ്ണ്, മൂക്ക് തുടങ്ങിയ ഇന്ദ്രിയങ്ങളെ പോലെ ശരീരത്തിൽ ചെയ്യുവാൻ അനവധി ജോലികളുണ്ട്.

ചുരുക്കമായി പറഞ്ഞാൽ ജീവാത്മാവായ രാജാവിന്റെ നിയന്ത്രണത്തിലെ ഒരു മുഖ്യ മന്ത്രിയാണ് പ്രാണൻ. പ്രാണൻ നേരിട്ട് ഇന്ദ്രിയങ്ങളെ പ്രവർത്തിപ്പിക്കുന്നു.

അതീവ രസകരവും, അത്ഭുതകരവുമായ പ്രാണനെ പറ്റി പിന്നീട് പറയുന്നതാണ്.

പൂജാരി,
മനോജ്.കെ. വിശ്വനാഥൻ

Scroll to Top
×