June 2016

ദൈവമേ… ഇതെന്തൊരു അത്ഭുതം……????

അഗസ്ത്യകൂടത്തിൽ നിന്ന് ഉത്ഭവിച്ച് നെയ്യാറ് 20 നാഴിക പിന്നിടുമ്പോൾ കരിമ്പാറക്കൂട്ടങ്ങളിൽ തട്ടി ധരച്ചിരച്ച് ഒഴുകി വീഴുന്ന സ്ഥലത്തിന് ‘ശങ്കരൻ കഴി’ എന്നാണ് പേര്. ദുഷ്ടമൃഗങ്ങളെക്കൊണ്ട് നിറയപ്പെട്ട നിബിഡ വനപ്രദേശം. ഇരുഭാഗത്തും ചെറുകുന്നുകളാലുംഭീമാകാരങ്ങളായ പാറക്കൂട്ടങ്ങളാലും അത്യന്തം ചേതോഹരമായ ആ സ്ഥലമാണ് കേരളീയനവോത്ഥാനത്തിന്റെ ശംഖൊലി ഏറ്റുവാങ്ങിയ കർമ്മഭൂമി. യുഗപുരുഷന്റെ, കണ്ണീർ കണങ്ങൾ ആദ്യമായും അവസാനമായും നി പതിച്ച മണ്ണ്. അധ:സ്ഥിതന്റെ ആത്മബോധത്തിന് അരുണോദയം കുറിച്ച അരുവിപ്പുറം. 1888-ആമത്തെ ശിവരാത്രി സമീപിച്ചപ്പോൾ സ്വാമികൾ ഭക്തൻമാരായ ചില ചെറുപ്പക്കാരോട് ക്ഷേത്ര പ്രതിഷ്ഠയെപ്പറ്റി സൂചിപ്പിച്ചു.വിഗ്രഹമോ …

ദൈവമേ… ഇതെന്തൊരു അത്ഭുതം……???? Read More »

വിശ്വാസത്തിന്റെ വിപണി.

എല്ലാ വിധത്തിലുമുള്ള സാമൂഹ്യ തിന്മകളും നിരാകരിക്കപ്പെടണം. ദൈവ വിശ്വാസത്തിന്റെ പേരിലുള്ള സാമൂഹ്യ തിന്മകളിൽ ഏറ്റവും ഭീകരമായത് മത തീവ്രവാദവും തദനുബന്ധമായ കലഹങ്ങളുമാണ്. ജ്ഞാനികളായ മഹാത്മാക്കൾ മതങ്ങളെ മോക്ഷമാർഗ്ഗങ്ങളായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. സകല മോഹങ്ങളും പരിത്യജിച്ചുവനു മാത്രമേ നിർവ്വാണമുള്ളുവെന്ന് ഭഗവാൻ ബുദ്ധനും, സർവ്വത്തേയുംഉപേക്ഷിച്ച് എന്റെ പിന്നാലെ വരുവിൻ എന്ന് ശ്രീയേശുവും, ത്യാഗമാണ് മോക്ഷമാർഗ്ഗമെന്ന് സനാതന ധർമ്മവും ഉപദേശിക്കുന്നു. ചുരുക്കത്തിൽ ത്യാഗത്തിലൂടെ സംജാതമാകുന്ന സമഗ്രമായ ഉണർവാണ് ആത്മീയത എന്ന് എല്ലാ മതങ്ങളും അർത്ഥശങ്കക്കിടയില്ലാത്ത വിധം ഉദ്ഘോഷിക്കുന്നുണ്ട്. എന്നാൽ ചില മതപുരോഹിതൻമാർ മതതത്വങ്ങളെ …

വിശ്വാസത്തിന്റെ വിപണി. Read More »

നവരാത്രി മാഹാത്മ്യം

ആഘോഷവേളകൾ ആശയസമ്പന്നതയാൽ നിറഞ്ഞ പൈതൃകമാണ് നമ്മുടേത്. ഓരോ ആഘോഷത്തിനും അതിന്റേതായ തനിമയും മഹിമയും ശാസ്ത്രീയതയും ഇണങ്ങി നില്‌ക്കുന്നു .ഇത്തരത്തിൽ മാനവ സമൂഹത്തിന്റെ ഭൗതികവും ആത്മീയവുമായ ഉന്നതിക്ക് അനന്യാനുഭൂതി നല്കുന്ന ഒരാഘോഷമാണ് നവരാത്രി ആഘോഷം. കന്യാസംക്രാന്തിയോടെ ആരംഭിക്കുന്ന കന്നിമാസത്തിലാണ് ആശ്വിന മാസം വരുന്നത്. ആശ്വിനത്തിലെ കൃഷ്ണപക്ഷം മഹാല യമെന്ന പേരിൽ അറിയപ്പെടുന്നു.മഹാലയ അമാവാസി കഴിഞ്ഞ് ശുക്ലപക്ഷ പ്രതി പദം മുതൽക്കാണ് നവരാത്രി ആരംഭം.നവരാത്രി ആഘോഷങ്ങളെ ചിലയിടങ്ങളിൽ ദസറ എന്ന പേരിലും അറിയപ്പെടുന്നു. കൊല്ലുക, മോഷ്ടിക്കുക, പരസ്ത്രീ ഗമനം ചെയ്യുക, …

നവരാത്രി മാഹാത്മ്യം Read More »

സുഖം എവിടെ…

പരമമായ സുഖത്തിനു വേണ്ടിയുള്ള, ആനന്ദത്തിനു വേണ്ടിയുള്ള പരക്കംപാച്ചിലാണെവിടെയും. പരമസുഖത്തിലാണെന്നു നാം കരുതുന്ന പലരും നീറുന്ന ദുഃഖങ്ങൾക്ക് അടിമകളായിരിക്കാം. യഥാർത്ഥത്തിൽ സുഖവും ദുഃഖവും പരസ്പര പൂരകങ്ങളാണ്.അതുകൊണ്ടുതന്നെ സുഖം അന്വേഷിക്കുവാനും മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനും കഴിയണമെങ്കിൽ നമ്മുടേയും അതോടൊപ്പം മറ്റുള്ളവരുടേയും ദു:ഖം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. വർദ്ധിച്ചു വരുന്ന അസാമാധാനവും കലുഷിതാവസ്ഥയും കുടുംബ ജീവിത ശിഥിലീകരണങ്ങളും നമ്മുടെ സമൂഹത്തിൽ കഠിന ദു:ഖങ്ങളും നീറുന്ന പ്രയാസങ്ങളും വ്യാപിപ്പിക്കുകയാണ്.അശാന്തിയുടെ പെട്ടകങ്ങളിൽ എങ്ങോട്ടെന്നറിയാതെ ചുറ്റിത്തിരിയുകയാണേറെയും ആളുകൾ.ഈ ദു:ഖങ്ങളുടെ നടുവിൽ നിന്ന് സുഖം എങ്ങനെ കണ്ടെത്തി ശാശ്വതമായി അതിനെ …

സുഖം എവിടെ… Read More »

Scroll to Top
×