എൻ്റെ മുരുഡേശ്വരാ………

എൻ്റെ യാത്രാനുഭവം നിങ്ങൾക്കും ഗുണം ചെയ്യട്ടെ….

കുദ്രോളിഗോകർണ്ണനാഥ ക്ഷേത്രത്തിൽ നിന്നും രാവിലെ 5 മണിക്കാണ് യാത്ര ആരംഭിച്ചത്.മംഗലാപുരം സെൻ്ററിൽ നിന്നും വെളുപ്പിന് 5.45-ന്‌, ബൈൻ തൂറിലേയ്ക്കുള്ള, ട്രയിനിൽ, മുരുഡേശ്വറിലേയ്ക്ക് ടിക്കറ്റ് എടുത്തു. ഒരു കാര്യം എടുത്തു പറയട്ടെ, നിങ്ങൾ മൂകാംബികയ്ക്കു,പോകുന്നുവെങ്കി ൽ, ഒരു കാരണവശാലും മുരുഡേശ്വർ ഒഴിവാക്കരുത്. ഹിന്ദുക്കളായ നമ്മൾ കണ്ട്,അനുഭവിച്ച്, പഠിക്കേണ്ട പലകാര്യങ്ങൾ ഉണ്ടവിടെ.

കേരളത്തിലെ ഒരു ക്ഷേത്രത്തിലുംഅധികമായി പണം നൽകാൻ പാടില്ല. ഏതായാലും ഭഗവാന് ,പണത്തിൻ്റെ ആവശ്യമില്ല. ക്ഷേത്രങ്ങളിലെ പണം ഭക്തരുടെ, ആവശ്യങ്ങൾക്കായി, അവരുടെ മാനസിക തൃപ്തിക്കായി,അടിസ്ഥാന ആവശ്യങ്ങൾക്കായി വിനിയോഗിക്കപ്പെടണം.കേരളത്തിലെ ക്ഷേത്രങ്ങളിൽ നിന്ന് ഒരു ശരാശരി ഹിന്ദുവിന് അവഗണനകൾ മാത്രമല്ലേ ലഭിക്കുന്നുള്ളൂ…. ?ശബരിമലയിൽ,ദേവസ്വത്തിൻ്റെമേലാളൻമാർ….ഗുരുവായൂരിൽ,.. എവിടെചെന്നാലാ… ഒന്നുസമാധാനത്തോടെ കുളിച്ച് തൊഴുത്,ഭഗവാൻ്റെ ചോറ് (അന്നം) മനസ്സും, വയറും നിറയെ കഴിച്ച്,ജാതീയവേർതിരി വൊന്നും അനുഭവപ്പെടാതെ നമുക്ക് മടങ്ങാൻ സാധിക്കുന്നത്. അതു സാധിക്കുന്നത്, ശിവഗിരിയിലും, പറശ്ശിനിക്കടവ് മുത്തപ്പൻ്റെ മടപ്പുരയിലും മാത്രമാണ് .ഇവിടെ രണ്ടിടത്തും ഭക്തിയുടെ പേരിൽ പണപ്പിരിവില്ല .ഭക്തരായെത്തുന്നവർക്ക് മുഴുവൻ, ഭഗവാൻ സമക്ഷം സ്ഥിതിസമത്വവും, സുഖസമൃദ്ധവുമായ അന്ന പ്രസാദവും ലഭിക്കുന്നു. ചിലരു ചോദിച്ചേക്കാം, കുംഭ നിറയ്ക്കാനാണോ അമ്പലത്തിൽ പോകുന്നതെന്ന്? അതിനുള്ള ,മറുപടി കർണാടകയിലെ മഹാക്ഷേത്രങ്ങൾ നല്കട്ടെ.കേരളത്തിലെ ക്ഷേത്രങ്ങളിൽ ബ്രാഹ്മണസദ്യ ഉണ്ടായിരുന്നുവെന്ന് ഓർക്കണം. ഗുരുവായൂരിൽ അന്ന ദാനം ഉണ്ടെന്നറിയാം. പക്ഷേ എത്തിച്ചേരുന്ന മുഴുവൻ ഭക്തർക്കും ഭക്ഷണം കൊടുക്കാൻ കഴിയുമോ???? ഇല്ല.

പക്ഷേ വളരെ ക്രമബദ്ധതയോടെ, ബുദ്ധിമുട്ടുകളില്ലാതെ, സർവ്വർക്കും അന്നം വിളമ്പുന്ന ക്ഷേത്രങ്ങൾ നമുക്ക് കർണാടകയിൽ കാണാം. ക്ഷേത്രത്തിലേയ്ക്കു പ്രവേശിക്കുന്ന ഭക്തൻ,ഭക്ഷണം കഴിഞ്ഞ് കൈകഴുകി പുറത്തേയ്ക്ക്, എന്നീ രൂപത്തിലാണക്രമപ്പെടുത്തിയിട്ടുള്ളത്.ഇതെങ്ങനെ സാധിക്കുന്നുവെന്നുചോദിച്ചാൽ ഉത്തരം ലളിതം.” ഇവിടെ കേരളത്തിലെ ദേവസ്വം ബോർഡല്ല, ഭരിക്കുന്നത് ഭഗവാൻ്റെ ഭക്ത ദാസരെ സേവിക്കുന്ന,യഥാർത്ഥ ഹിന്ദു രക്ഷാസമിതികളാണ്.ഇവിടെങ്ങളിലൊന്നും അവർണ്ണനെന്നോ, താഴ്ന്നവനെന്നോ തരംതിരിവില്ല- എല്ലാവർക്കും തുല്ല്യ അവകാശം, തുല്യപരിഗണന. അല്പം ധാർമ്മിക രോഷം ഉള്ളിലില്ലാതില്ല. കാരണം കേരളത്തിലെ ക്ഷേത്രങ്ങളിൽ ഇപ്പോഴും ജാതിവ്യത്യാസം പ്രത്യക്ഷമായും,പരോക്ഷമായും ഉണ്ട്.അത് അങ്ങനെ നിലനിർത്താനാണല്ലോ ഈ ദേവസ്വം ബോർഡ്. പിന്നെ സർക്കാരിൻ്റെ കാമധേനുസ്ഥാനവും.. അതിനുണ്ട്… ക്ഷമിക്കണം, നമ്മുടെ മഹാക്ഷേത്രങ്ങളിലെത്തുന്ന കോടിക്കണക്കിന് പണം പലവിധത്തിൽ ദുർവിനിയോഗം ചെയ്യുമ്പോൾ ഞങ്ങൾ സമസ്ത ഹിന്ദു വിഭാഗങ്ങളേയും ഒന്നിച്ചിരുത്തി, ഊട്ടി, ജാതീയതയുടെ എല്ലാ അതിരുകളുംഇല്ലാതാക്കി, ഇത്, സവർണ്ണൻ്റേതല്ല, അവർണ്ണൻ്റേതല്ല, ഞങ്ങൾ ഹിന്ദുക്കളുടേതാണ്, എന്ന് മനസ്സിലുറപ്പിക്കാൻ എന്നാണ്, കഴിയുക????അതു സാധിക്കുമോ???

ഏതായാലും 8.30 ഓടെ, മുരുഡേശ്വർ സന്നിധിയിലെത്തി. മൂന്നു ഭാഗം കടൽ, മൂടിയ 300-ൽ പരം ഉയരമുള്ള ഒരു മുനമ്പിലാണ് മുരു ഡേശ്വരൻ കുടികൊള്ളുന്നത്. .കാണേണ്ട കാഴ്ച തന്നെ. കടൽ തീരത്തോടു ചേർന്ന് ക്ഷേത്രസമുച്ഛയം. ക്ഷേത്രഗോപുരത്തിന് മുനമ്പിനോളം ഉയരമുണ്ട്. ലിഫ്റ്റ് വഴി അതിനു മുകളിൽ കയറിയാൽ അവിസ്മരണീയദ്ദശ്യവിസ്മയം

. ഭക്തിയും, അതേസമയം മനോഹാരിതയും, മാനസികോ ൻ മേഷവും, ഈ സ്ഥലം പ്രദാനം ചെയ്യുന്നു. പതിനായിരക്കണക്കിനാകുന്ന തീർത്ഥാടകർക്ക്, വളരെ ലാഘവത്തോടെ ഭക്ഷണം വിളമ്പുന്നു.എല്ലാവരും ഉണ്ടു നിറഞ്ഞ മനസ്സോടെ, ഉൾക്കാമ്പിൽ ഒരു തരി അഹങ്കാരത്തോടെ പിരിയുന്നു. എൻ്റെ കുട്ടികൾ ഈ യാത്രയിൽ എന്നോടൊപ്പം ഉണ്ടായിരുന്നുവെങ്കിൽ,, അവരുടെ കൈകൾ ഉയർത്തി അഭിമാനത്തോടെ ഞാൻ പറയുമായിരുന്നു” നമ്മൾ ഹിന്ദുക്കളാണെന്ന്. ”

ഹേ,ഹിന്ദുക്കളെ നിങ്ങൾ കേരളത്തിലെ ക്ഷേത്ര ഭണ്ഠാരങ്ങളിൽ കാണിക്കയിടുന്ന പണത്തിൽ നിന്നും കുറെ മാറ്റി വച്ച് കർണാടകയിലെ മഹാക്ഷേത്രങ്ങൾ സന്ദർശിക്കുക…. ഹിന്ദുക്കളാണെന്നതിൽ അഭിമാനം തോന്നും….. തീർച്ച

Scroll to Top
×