എന്തുകൊണ്ട് പിതൃക്കൾ എന്നു പറയുന്നു ? മാതൃക്കൾ എന്ന് പറയുന്നില്ല. ?

പിതൃബലി അല്ലെങ്കിൽ, പിതൃതർപ്പണം എന്നു പറയുന്നത് എന്തുകൊണ്ട്? അമ്മയ്ക്കോ മുത്തശ്ശിമാർക്കോ വേണ്ടി ആ സമർപ്പണം ചെയ്യുമ്പോൾ എന്തേ മാതൃബലി, അല്ലെങ്കിൽ മാതൃ തർപ്പണം എന്നു പറയാത്തത് ?

ശരീരത്തിൽ നിന്ന് ആത്മാവ് വിട്ടകലുന്ന അവസ്ഥയെയാണ് മരണം എന്നു പറയുക. മരണശേഷം ആ ശരീരം ദഹിപ്പിക്കുകയോ മറവു ചെയ്യുകയോ ചെയ്യും. പിന്നീടുള്ളത് ആത്മാവ് മാത്രമാണ്. ആ ആത്മാവിനെയാണ് പിതൃ എന്ന് നാം പറയുന്നത്. ആത്മാവ്, പിതൃ , അഗ്നി വായു ഇതൊക്കെ ഭാഷാശാസ്ത്ര പ്രകാരം പുരുഷ ശബ്ദങ്ങളാണ്. ഭൂമി, പ്രകൃതി ഇതൊക്കെ സ്ത്രീ ശബ്ദങ്ങളും . യഥാർത്ഥത്തിൽ ശരീരത്തോടു കൂടി ഇരിക്കുമ്പോൾ മാത്രമേ ആത്മാവിന് സ്ത്രീ – പുരുഷ ഭേദങ്ങൾ ഉള്ളൂ.. ശരീരം വിട്ടൊഴിയുമ്പോൾ
ആത്മാവ് ചൈതന്യമാണ്, ചേതനയാണ് , ദിവ്യമായ ഒരു പ്രകാശമാണ്,ഊർജ്ജമാണ്.

അതുകൊണ്ടാണ് നമുക്ക് പ്രിയപെട്ടവർക്കായുള്ള മരണാനന്തര കർമ്മങ്ങൾക്ക് പിതൃയജ്ഞം എന്ന് പൊതുവായും തർപ്പണത്തിന് പിതൃതർപ്പണം എന്നും ബലിയ്ക്ക് പിതൃബലി എന്നും പറഞ്ഞു വരുന്നത്.

പൂജാരി, മനോജ്.കെ. വിശ്വനാഥൻ

Scroll to Top
×