ദൈവമേ… ഇതെന്തൊരു അത്ഭുതം……????

അഗസ്ത്യകൂടത്തിൽ നിന്ന് ഉത്ഭവിച്ച് നെയ്യാറ് 20 നാഴിക പിന്നിടുമ്പോൾ കരിമ്പാറക്കൂട്ടങ്ങളിൽ തട്ടി ധരച്ചിരച്ച് ഒഴുകി വീഴുന്ന സ്ഥലത്തിന് ‘ശങ്കരൻ കഴി’ എന്നാണ് പേര്. ദുഷ്ടമൃഗങ്ങളെക്കൊണ്ട് നിറയപ്പെട്ട നിബിഡ വനപ്രദേശം. ഇരുഭാഗത്തും ചെറുകുന്നുകളാലുംഭീമാകാരങ്ങളായ പാറക്കൂട്ടങ്ങളാലും അത്യന്തം ചേതോഹരമായ ആ സ്ഥലമാണ് കേരളീയനവോത്ഥാനത്തിന്റെ ശംഖൊലി ഏറ്റുവാങ്ങിയ കർമ്മഭൂമി.

യുഗപുരുഷന്റെ, കണ്ണീർ കണങ്ങൾ ആദ്യമായും അവസാനമായും നി പതിച്ച മണ്ണ്. അധ:സ്ഥിതന്റെ ആത്മബോധത്തിന് അരുണോദയം കുറിച്ച അരുവിപ്പുറം.

1888-ആമത്തെ ശിവരാത്രി സമീപിച്ചപ്പോൾ സ്വാമികൾ ഭക്തൻമാരായ ചില ചെറുപ്പക്കാരോട് ക്ഷേത്ര പ്രതിഷ്ഠയെപ്പറ്റി സൂചിപ്പിച്ചു.വിഗ്രഹമോ ശ്രീകോവിലോഅദ്ദേഹം ആവശ്യപ്പെട്ടില്ല. പ്രതിഷ്ഠയുടെ ഒരുക്കങ്ങളായി ആകെ ഉണ്ടായിരുന്നത്,കുറെ പുഷ്പങ്ങളും വിളക്കുകളും നാദസ്വരവായനയും മാത്രം. നദിയുടെ കിഴക്കേ തീരത്തുള്ള ഒരു പരന്ന പാറയിൽ പന്തൽ കെട്ടിയിരുന്നു. ശിവരാത്രി നാളിൽ ഉറക്കംഇളയ്ക്കാനായും പ്രതിഷ്ഠാ വിവരം അറിഞ്ഞും എത്തിച്ചേർന്ന വലിയ ഒരു പുരുഷാരം അവിടെ തിങ്ങി നിറഞ്ഞിരുന്നു.

അർദ്ധരാത്രിയോടടുത്തപ്പോൾ ധ്യാനത്തിൽ നിന്നുണർന്ന് ഗുരുദേവൻ ശങ്കരൻ കുഴിയുടെ അഗാധതയിലേയ്ക്ക്, ഊളിയിട്ടിറങ്ങി.സ്നാനത്തിനിറങ്ങിയ ഗുരുദേവനെ ദീർഘനേരം കഴിഞ്ഞിട്ടും കാണാതെ വന്നപ്പോൾ കാണികൾ പരിഭ്രമചിത്തരായി.പിന്നീടുള്ള കാഴ്ച ഗുരുദേവന്റെ പ്രഥമ ശിഷ്യനും സംഭവത്തിന് ദൃക്സാക്ഷിയുമായ ദിവ്യശ്രീ ശിവലിംഗസ്വാമിയുടെ വാക്കുകളിൽ വായിക്കാം….

” അപ്പോൾ കാണാം സ്വാമികൾ വലതു കയ്യിൽ ഒരു വിഗ്രഹം പൊക്കിപ്പിടിച്ച് ഇടതു കൈ കായികാഭ്യാസികളുടെ പാടവത്തോടെ പായൽ പറ്റിയ പാറച്ചെരുവിൽ ഊന്നി പൊങ്ങി പ്രത്യക്ഷനാകുന്നു.. ആറ്റിൽ നിന്ന് അങ്ങനെ ഉദിച്ച് പൊങ്ങിയ ഭഗവാന്റെ മുഖം നേരെ നോക്കുവാൻ എനിക്കു കഴിഞ്ഞില്ല –

അത്രയ്ക്കുണ്ടായിരുന്നു ആമുഖത്തിന്റെ തേജസ്സ്.അതൊരു അരുണാരവിന്ദം പോലെയായിരുന്നു. കണ്ണകളൂടെ ദീപ്തി പറയാവതല്ല. പരമ ശാന്തതയ്ക്കു പകരം ആ മുഖത്ത് അപ്പോൾ അത്യുജ്ജലകാന്തിയാണ് കളിയാടിയത്. പൂജാ സാധനങ്ങൾ എടുത്തു കൊടുത്തത് ഞാനായിരുന്നു. അപ്പോഴൊന്നും ഗുരുദേവരുടെ മുഖത്ത് നോക്കുവാൻ എനിക്ക് ധൈര്യം വന്നില്ല. ആ സമയത്ത് ആകാശത്തിൽ ഒരു കാന്തിക പ്രസരണം ഉണ്ടായത് ഞാൻ സ്പഷ്ടമായി കണ്ടു. അതിപ്പോഴും എന്റെ ഓർമ്മയിൽ പുത്തനായി ഇരിക്കുന്നു.. ആ പ്രഭയുടെവിശേഷംശിവലിംഗപീഠത്തിൽ ലയിച്ചു എന്നുള്ളതാണ്. അതു റപ്പിക്കാൻ അഷ്ട ബന്ധം വേണ്ടി വന്നിരുന്നില്ല. ഇങ്ങനെയാണ് ഗുരുദേവൻ അവിടുത്തെ അവതാരത്തിന്റെ അത്ഭുതാംശം വെളിപ്പെടുത്തിയത്.”

അരുവിപ്പുറം പ്രതിഷ്ഠയെപ്പറ്റി കുമാരനാശാന്റെവിവരണം ഇങ്ങനെ കൂടി പ്രസ്താവിക്കുന്നുണ്ട്.’പ്രതിഷ്ഠാ കാലത്ത് ശിലയെ കയ്യിലെടുത്ത് ധ്യാനിച്ചുകൊണ്ട് മൂന്നു മണി വരെ ഒരേനിലയിൽ നിന്നു. സ്വാമിയുടെ തേജോമയമായ മുഖത്ത് ആ സമയം അശ്രുധാരകൾ പ്രവഹിച്ചുകൊണ്ടിരുന്നു.::..”

ഒരുനവയുഗ സ്രഷ്ടാവിന്റെ കർമ്മകാണ്Oത്തി് ന്റെ നാന്ദി കുറിക്കലായും ബ്രാഹ്മണ മേധാവിത്വത്തിനെതിരെയുള്ള ആദ്യ പ്രഹരമായും അധ:സ്ഥിതന്റെ ആത്മബോധത്തെ തട്ടിയുണർത്തിയ ഗർജ്ജനമായുംഅങ്ങനെ നിരവധി ഭൗതികവശങ്ങളിൽ അരുവിപ്പുറം പ്രതിഷ്ഠ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ………

ഒരു ശില (പാറക്കഷ്ണം) മറ്റൊരു ശിലയോട്, ലയിച്ച് ഒന്നായ ദിവ്യ അത്ഭുതം അത് ലോകത്തിലാദ്യം.

ഇപ്പോൾ 128 വർഷങ്ങൾ കഴിഞ്ഞിട്ടും കണ്ണുള്ളവർക്കു കണ്ടു വണങ്ങുവാനായി അരുവിപ്പുറത്ത് ആയത് ,വിരാചിക്കുമ്പോൾ അതിലെ ആധ്യാത്മിക അത്യത്ഭുതം കണ്ടില്ലെന്നു നടിക്കുന്നത് കാപട്യമല്ലേ.

ശാസ്ത്രത്തിനോ നിരീശ്വരവാദത്തിനോ ഈ അത്ഭുത പ്രതിഭാസത്തിന് വിശദീകരണമുണ്ടോ???? അഥവാ ഇല്ലായെങ്കിൽ ഗുരുവിലെ ദൈവികതയെ അംഗീകരിച്ചാദരിക്കയല്ലേ കരണീയം?????

സ്വരൂപ ചൈതന്യ

Scroll to Top
×