ഈശ്വരോപാസന

ഭാരതീയർ ഈശ്വരോ പാസനയ്ക്കു പ്രധാനമായും അനുവർത്തിച്ചു വരുന്ന രണ്ടു സമ്പ്രദായങ്ങളാണ,് സഗുണോപാസനയും നിർഗുണോപാസനയും.ഉയർന്ന മാനസിക, നിലവാരവും, ഈശ്വരനെ സംബന്ധിച്ച് കേവലം വിശ്വാസത്തിലുപരി വിജ്ഞാനവും ഉള്ളവർക്കു മാത്രമേ നിർഗുണോപാസന അനുവർത്തിക്കാനാവൂ. അതു കൊണ്ട് ബഹുഭൂരിപക്ഷം ജനങ്ങളും ഈശ്വരനെ നാമ- രൂപങ്ങളോടും ഗുണ ഭാവങ്ങളോടും കൂടി ആരാധിച്ചു വരുന്നു. ക്രമബദ്ധമായ സഗുണോപാസനയിലൂടെ ,അഥവാ ദേവീദേവൻ മാരുടെ ഉപാസനയിലൂടെ ഉയർന്ന തരം ഉപാസനയ്ക്ക് സാധകൻ സമർത്ഥനായി തീരും .സാലോ ക്യ- സാമീപ്യ സാരൂപ്യ- സായൂജ്യഭക്തി ഭാവങ്ങളാണ് ഈ ക്രമബദ്ധമായ പടികൾ.ഇങ്ങനെ സാധകനെ കേവലമായ വിശ്വാസങ്ങളിൽ നിന്നും അറിവിലേക്കു് സാവധാനം നയിക്കുന്നു…… ആരാധനാ സമ്പ്രദായങ്ങളിൽ വിശ്വാസം വേണം. പക്ഷേ ആ വിശ്വാസം പൂർണ്ണമായ അറിവിൽഅധിഷ്ഠിതമായിരിക്കണം. അറിവിൽ അധിഷ്ഠിതമായ വിശ്വാസത്തെ ഒരു ശക്തിക്കും ചോദ്യം ചെയ്യാനാവില്ല. ആ വിശ്വാസം സനാധനമായി തുടരുകയും ചെയ്യും. അഥവാ കേവലമായ വിശ്വാസങ്ങളാണ് സാധകൻ കൊണ്ടു നടക്കുന്നതെങ്കിൽ,,,,, ആ വിശ്വാസത്തിൽ നിന്നാണ് അയാൾ അറിവുകൾ തേടുന്നതെങ്കിൽ ആ വിശ്വാസത്തിനും ആ വിശ്വാസിക്കും അപകടത്തെ ചെയ്യും. ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം.കഴിഞ്ഞ രണ്ടു വർഷം മുമ്പുവരെ ശബരിമലയിൽ മകര സംക്രാന്തി ദിനത്തിലെ ദീപാരാധനയ്ക്കു ശേഷം പൊന്നമ്പലമേട്ടിൽ ദീപം തെളിയുന്നത് അമാനുഷികമായാണെന്ന് ഭക്തരിലേറെയും വിശ്വസിച്ചു. കേവലമായ ഒരു വിശ്വാസം മാത്രമായിരുന്നു ഇത്. എന്നാൽ ശബരിമല തന്ത്രി തന്നെ വെളിപ്പെടുത്തുക ഉണ്ടായി,,, മകരവിളക്കും, മകരജ്യോതിയും രണ്ടാണെന്നും അതിൽ മകരവിളക്ക് കത്തിക്കുന്നതും മകരജ്യോതി ആകാശത്തു തെളിയുന്ന നക്ഷത്രമാണെന്നും. ഇത് വിശ്വാസി സമൂഹത്തിന് ആദ്യം കനത്ത പ്രഹരം നല്കിയെങ്കിലും പിന്നീടത് പുതിയ അറിവായി മാറി..ഈ അറിവിൽ നമ്മുടെ വിശ്വാസം നിലനില്ക്കുമ്പോൾ യാതൊരു ശക്തിക്കും ഈ വിശ്വാസത്തെ തകർക്കാനാവില്ല… അതേ കേവലമായ വിശ്വാസങ്ങളല്ല അറിവാണ് ആരാധനയ്ക്ക് പ്രമാണമെന്നു വരുമ്പോൾ ഇവിടെ സാധകനും അതേപോലെ തന്നെ ആ സമ്പ്രദായവും കൂടുതൽ ശക്തമാകും. അറിവതിനാൽ അഹമന്ധകാരമല്ലെ – ന്നറിവതിനിങ്ങനെയാർക്കു മോതിടേണം. ഇപ്രകാരം ഏതൊരു സാധകനും യഥാർത്ഥമായ ഈശ്വരാരാധനയിൽ എത്തിച്ചേരുവാൻ സാധിക്കും ഈ ഉദ്ദേശം കൂടി ഗുരുദേവന്റെ ക്ഷേത്ര പ്രതിഷ്ഠകളിലും സ്തോത്ര കൃതികളുടെ രചനകളിലും അന്തർഭവിച്ചിരുന്നു. ഏകദൈവ സിദ്ധാന്തത്തിന് ഗുരുദേവൻ പ്രാമുഖ്യം നല്കിയിരുന്നുവെങ്കിലും ദേവതാ സങ്കല്പങ്ങളേയും ഉപസ നാ സമ്പ്രദായങ്ങളേയും നിരുത്സാഹപ്പെടുത്തിയിരുന്നില്ല. ഗുരുദേവന്റെ ദൈവചിന്തനം എന്ന ഗദ്യ കൃതി ഇതിന് ഉപോദ്ബലകമാണ്. പ്രസ്തുത കൃതിയിൽ മനുഷ്യനെ അനുഗ്രഹിക്കുന്നതിനും നിഗ്രഹിക്കുന്നതിനും കഴിവുള്ള പര കോടി ദേവതകൾ ഉണ്ടെന്ന് വെളിപ്പെടുത്തുകയും അവയെ ഗുരുദേവൻ ശുദ്ധ മൂർത്തികൾ എന്നും അശുദ്ധ മൂർത്തികൾ എന്നും രണ്ടായി തരം തിരിക്കുകയും ചെയ്തിട്ടുണ്ട്.. അതിൽ ശുദ്ധ മൂർത്തികളെ ഉപാസിക്കേണ്ടതാണെന്ന് നിർദ്ദേശിക്കുന്നതോടൊപ്പം ദുർദേവതാരാധന വളരെയധികം ദോഷഫലങ്ങൾ ഉണ്ടാക്കുമെന്നും ഓർമ്മിപ്പിക്കുന്നു. ഉഗ്രരൂപികളായ പല ദുർദേവതകളുടേയും പ്രതിഷ്ഠകൾ എടുത്തു മാറ്റി പകരം ശുദ്ധദേവതകളെ പ്രതിഷ്ഠിച്ച് ജനങ്ങളെ സ്വാതിക ഭക്തരാക്കി തീർക്കുവാൻ ഗുരുദേവൻ ശ്രമിച്ചിട്ടുണ്ട്. ദുർദേവതാരാധനയിലൂടെ ജനങ്ങളിൽ ആസുര -ഭയ – ഭക്തി ഉദ്ദീപിപ്പിച്ച് അവരെ ചൂഷണം ചെയ്യുന്ന മനുഷ്യദൈവങ്ങളും, മന്ത്രവാദികളും അനുദിനം വർദ്ധിച്ച് വരുന്ന കാലഘട്ടമാണിത്. ഇല്ലാത്ത കെട്ടുകഥകൾ നിരത്തിയും മാജിക്കുകൾ കാണിച്ചും പണം പിഴിയുക മാത്രമല്ല ഭക്തരെ അസാൻ മാർഗിക പ്രവൃത്തികളിലേക്ക് നയിക്കുന്ന കപട സിദ്ധന്മാരേയും നാം പത്ര ദ്വാര അറിയുന്നു. ക്ഷിപ്രസാദ്ധ്യമായി ഭൗതിക നേട്ടങ്ങളിലേക്ക് എത്തിച്ചേരാമെന്ന വിശ്വാസത്താൽ വിദ്യാസമ്പന്നരും, വിദ്യാവിഹീനരും, സമ്പന്നരും ദരിദ്രരുമൊക്കെയായി വളരെ അധികം ആളുകൾ ഇത്തരക്കാരുടെ വലയിൽ വീഴുന്നു.അതു കൊണ്ടു തന്നെ ആരാധനാ സമ്പ്രദായങ്ങളേയും ഉപാസനാമൂർത്തികളേയും തിരെഞ്ഞെടുക്കുമ്പോൾ അതീവ ശ്രദ്ധ പാലിക്കപ്പെടേണ്ടതുണ്ട്.ഭക്തിയുടെ പേരിൽ ചൂഷിതരാകാതിരിക്കുവാൻ, പരസ്പരം തമ്മിലടിക്കാതിരിക്കുവാൻ, നാം എല്ലാ ആചാരങ്ങളെയും അറിവിന്റെ അടിത്തറയിൽ മനസ്സിലാക്കണം, അന്ധവിശ്വാസങ്ങളെ തിരിച്ചറിയണം. ഇതിന് അവശ്യം വേണ്ടത് ശരിയായ ദിശാബോധമാണ്.മത ആത്മീയ പ്രസ്ഥാനങ്ങൾ സാധാരണ ഭക്തരുടെ ഇത്തരം ആവശ്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തിയേ മതിയാകൂ..

Scroll to Top
×