മോക്ഷപ്രാര്‍ത്ഥന

ഗുരുവേ ശരണം പദചരണം
വരണം പരഗതി അരുളാനായ്… .
ഉരുവും ഉയിരും വേര്‍പിരിയല്‍, .
പരദൈവത്തിന്‍ വിധിയല്ലോ…???

മരണം വരുമീ നാളേയ്ക്കായ്……
വരുന്നൂ… ഞാനും തനിയേ….. .
ചിരവും, ചുമടും ചൂഷണവും….
ജരയും നരയും ധനമായീ ….

ഇരവും പകലും പകലോനും…..
നിരെ നിരെ വന്നു മടങ്ങുമ്പോള്‍… .
നേരം വരുമെന്നോര്‍ക്കാനായ്….
നേരറിവെന്തേ മറയുന്നൂ ….. .

ധരയും നീരും നീലിമയും… .
തിരയുംകാറ്റും പ്രഭയും…. .
വരമായ് നല്കും, കരുവേ…. .
ചിരമായ് ഒരുവരുമില്ലല്ലോ……. .

കാര്യം കര്‍മ്മം കരണങ്ങള്‍……
പേരും പ്രതിഭേം നല്കുമ്പോള്‍….. .
ചാരേ വന്നു ചമഞ്ഞീടാന്‍….
പാരിതിലെങ്ങും ആളുണ്ടാം….

ദുരിതം ദുഃഖം ദാരിദ്ര്യം…….
കരയിക്കുന്ന കാലത്തോ…….. .
ഒരു തരി സ്നേഹം പകരാനായ് ……
ഒരുവരുമുണ്ടോ ? ഭുവനത്തില്‍….

തരുവും പ്രാണനും ഇടയുമ്പോള്‍….
വരവാം മരണം അനിവാര്യം….
നരകം സ്വര്‍ഗ്ഗം ഗമനീയം….. .
ശരിയോ തെറ്റോ ആര്‍ക്കറിയാം…… .

ഗുരുവേ ശരണം പദചരണം
വരണം പരഗതി അരുളാനായ്… .
ഉരുവും ഉയിരും വേര്‍പിരിയല്‍, .
പരദൈവത്തിന്‍ വിധിയല്ലോ…???

Scroll to Top
×