ശബരിമല:സമത്വത്തിന്റെ പുണ്യ ക്ഷേത്രം.
ജീവിതത്തിന്‍റെ അര്‍ത്ഥവും വ്യാപ്തിയും സമഗ്രമായിg ദര്‍ശിച്ച് ആധുനിക
കാലഘട്ടത്തിന് അനുസൃതമായ രീതിയിലാണ് ഗുരു അവിടുത്തെ ദര്‍ശനം ചമച്ചത്.
ആത്മീയതയും ഭൗതികതയും ജീവിതത്തിന്‍റെ ഇരുപറങ്ങളായികണ്ട ഗുരുദേവന്‍
രണ്ടിനും തുല്യമായ പ്രാധാന്യം കല്പിച്ചു. ഗുരുവിന്‍റെ ദൈവദര്‍ശനം
തച്ചുടയ്ക്കാനാവാത്ത സത്യദര്‍ശനമായി നിലകൊള്ളും. മതപരമായ
കാഴ്ചപ്പാടുകളൊക്കെ സമാധാനത്തിന്‍റെ പൊന്‍നിലാവു പരത്തി പരന്നു
വികസിക്കുന്നു. മനുഷ്യദര്‍ശനം സമത്വചിന്തയുടെ നറുമലരുകളാല്‍ വസന്തം
തീര്‍ക്കുന്ന നന്ദനോദ്യാനമാണ്.
ഗുരുവിന്‍റെ ഭൗതിക വീക്ഷണം ഇതര ആചാര്യന്മാരില്‍ നിന്നും തുലോം
വ്യത്യസ്തമാണ്. യുക്തിക്ക് നിരക്കുന്ന ആചാരമര്യാദകള്‍ ആത്മീയതയില്‍
അനുവര്‍ത്തിക്കുവാന്‍ നിഷ്ക്കര്‍ഷിച്ച ഗുരുദേവന്‍റെ സൂക്ഷ്മത, ഭൗതിക
വിഷയങ്ങളിലും അങ്ങേയറ്റം പ്രതിഫലിച്ചിട്ടുണ്ട്. ഗുരുവിന്‍റെ സായാഹ്ന
സന്ദേശഗീതിയായ ‘’തീര്‍ത്ഥാനടലക്ഷ്യ പ്രഖ്യാപനത്തില്‍’’ സാങ്കേതിക
പരിശീലനം 1928-ല്‍ ഗുരുമനസ്സില്‍ നിന്നു തിര്‍ന്നുവീണുവെങ്കില്‍ അവിടുത്തെ
ദീര്‍ഘദൃഷ്ടിയുടെ അപാരതയെ നമിച്ചല്ലേ മതിയാവൂ. കേരളത്തിലെ ആദ്യകാര്‍ഷിക
സമ്മേളനം ഗുരുദേവന്‍റെ നിര്‍ദ്ദേശാനുസരണം ആലപ്പുഴയില്‍ നടന്നുവെന്നത്
കൃഷിയുടെ പ്രാധാന്യത്തെ ഗുരു എത്ര കണ്ട് ഉള്‍ക്കൊണ്ടിരുന്നുവെന്നതിന്
നിദര്‍ശനമല്ലേ? ശുചിത്വം, സംഘടന, കൈത്തൊഴില്‍, വിദ്യാഭ്യാസം, വ്യവസായം
തുടങ്ങിയ മറ്റിതര വിഷയങ്ങളിലും ശ്രീനാരായണഗുരു നല്കിയ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആസൂത്രണ വൈഭവത്തിന്‍റെ വിസ്മയവിത്തുകളായിരുന്നു.
ലോകത്തിലെ ഏറ്റവും ജീവിത സാഹചര്യങ്ങളിണങ്ങിയ ഗ്രാമങ്ങള്‍
കേരളത്തിലാണെന്ന പുതിയ കണ്ടെത്തലുകള്‍ നമുക്ക് അഭിമാനിക്കാവുന്നതാണ്. ഈ
സാഹചര്യത്തിലേക്ക് കേരളീയ സമൂഹത്തം കൊണ്ടെത്തിച്ചത്
ശ്രീനാരായണഗുരുവിന്‍റെ സമഗ്രമായ ജീവിതദര്‍ഷനമാണെന്ന് നിസ്തര്‍ക്കമാണ്.
കേരളത്തിലോ, കര്‍ണ്ണാടകത്തിലോ മാത്രമല്ല ഇന്ത്യയിലെ എല്ലാ
സംസ്ഥാനങ്ങളിലും ഗുരുദര്‍ശനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍
ബന്ധപ്പെട്ട സര്‍ക്കാരുകള്‍ ശ്രമിക്കണമെന്ന് താല്പര്യപ്പെടുന്നു.