ആ കൂട്ടില്‍ കാക്കമ്മ ഒരുപാട് മുട്ടയിട്ടു.ഭാഗ്യദോഷത്താല്‍ ഒന്നും വിരിഞ്ഞില്ല.കൂട് കൂടുതല്‍ ഭദ്രമാക്കാന്‍ ചകിരിനാരുകളും മാര്‍ദ്ദവമുള്ള ചുള്ളിക്കമ്പുകളും ആയമ്മ ശേഖരിച്ചു.കൂ ട് ബലമുള്ളതും സുരക്ഷിതവുമായി. വീണ്ടും കാക്കമ്മ മുട്ടയിട്ടു.വിശപ്പും ദാഹവും മറന്ന് അതില്‍ അടയിരുന്നു.മുട്ടകള്‍ വിരിഞ്ഞു.പപ്പും പൂ ടയുമില്ലാത്ത നാലു മാംസപിണ്ഡങ്ങള്‍.ചിറകുകള്‍ക്കുള്ളില്‍ ചൂടും ചൂരും നല്കി ആയമ്മ അതുകളെ സംരക്ഷിച്ചു.ദിവസങ്ങള്‍ കഴിഞ്ഞു.കുഞ്ഞുങ്ങള്‍ വളരുകയാണ്.കാക്കമ്മയ്കക്ക് വളര്‍ന്നത് അഭിമാനവും സന്തോഷവും. തന്റെ തനിസ്വരൂപമായ ആദ്യ കുഞ്ഞ് പറന്നകന്നു.രണ്ടാമത്തെ കുഞ്ഞ് കാക്കമ്മയോട് സ്നേഹവും വിശ്വസ്യതയും പുലര്‍ത്തി വന്നു.പക്ഷേ കാക്കമ്മയ്ക്ക് കൂടുതല്‍ വാത്സല്യം ഇളയ മക്കളോടായിരുന്നു.തന്റെ ജീവിതാനുഭവങ്ങളും പഠനങ്ങളും അവരിവര്‍ക്കും പകര്‍ന്നു നല്കി.അവരുടെ ഇഷ്ടാനിഷ്ടങ്ങളെ കണ്ടറിഞ്ഞു പ്രവര്‍ത്തിച്ചു.എന്തിനും ഏതിനും അവര്‍ തന്നേക്കാളും വലുതാകണമെന്ന് ആയമ്മ ആഗ്രഹിച്ചു.അവസരങ്ങള്‍ കിട്ടിയപ്പോഴൊക്കെയും കാക്കമ്മ കാക്കമ്മ തന്റെ ഇളയമക്കളെ മറ്റുളളവരുടെ മുമ്പില്‍ പ്രകീത്തിച്ചു.പക്ഷേ ആ മക്കളില്‍ വന്ന മാറ്റങ്ങളൊന്നും കാക്കമ്മ ആദ്യമൊന്നും ശ്രദ്ധിച്ചില്ല.ആദ്യമൊക്കെ കാക്കമ്മയെ അവര്‍ രഹസ്യമായി പുച്ഛിച്ചു പറയുവാന്‍ തുടങ്ങി.അനുസരണയും ഇല്ലാതെയായി.അവരുടെ തന്നിഷ്ടങ്ങളെ കാക്കമ്മ എതിര്‍ത്തു തുടങ്ങി.അതവരില്‍ കൂടുതല്‍ വീറും വാശിയും ജനിപ്പിച്ചു.തങ്ങള്‍ വിവരവും വിവേകവും തികഞ്ഞവരായിയെന്ന് അവര്‍ അഹങ്കരിച്ചു. കാക്കമ്മയുടെ നല്ല പാഠങ്ങള്‍ അവര്‍ കേള്‍ക്കാതൊഴിഞ്ഞുമാറുവാന്‍ തുടങ്ങി.ശിക്ഷയേയും ശിക്ഷണത്തേയും അവരവഗണിച്ചു.തങ്ങളുടെ ശേഷിയുടേയും ശേമുഷിയുടേയും ഉറവിടത്തെ അവര്‍ മറന്നു. കൂര്‍ത്തചുണ്ടുകള്‍ ആയമ്മയ്ക്കു നേരെ പ്രയോഗിക്കുവാന്‍ തുടങ്ങിയപ്പോള്‍ കാക്കമ്മയുടെ ഹൃദയം പിളര്‍ന്നു പോയി.പിന്നീടൂം തന്റെ മക്കള്‍ക്കായി കാക്കമ്മ കാടുതോറൂം ഭക്ഷണം തിരഞ്ഞു. ഒരിക്കല്‍ കാട്ടുതീ ഉണ്ടായി.മരങ്ങളെല്ലാം കത്തി നശിക്കുകയാണ്.കാക്കമ്മയ്ക്ക് ചിരപരിചിതമായ സ്ഥലമാണ്.തെക്കുഭാഗം വീതിയുള്ള പുഴയുണ്ട്. തീ അങ്ങോട്ടു പടരില്ല. കാക്കമ്മ മക്കളോടു പറഞ്ഞു, മക്കളേ തെക്കോട്ടു പറന്നു രക്ഷപെടൂ … പക്ഷേ നിഷേധികളായ ആ മക്കള്‍ വടക്കോട്ടുപറന്നു.കദനഭാരത്തോടെ ആയമ്മ തെക്കോട്ടും…പുഴക്കക്കരെ കാക്കമ്മ വീണ്ടൂൂം കൂടൊരുക്കുകയാണ്.മുട്ടയിടാന്‍,,,,,,,അനുസണയുള്ള കുഞ്ഞുങ്ങളെ വളര്‍ത്താന്‍