ഈശ്വരോപാസന
ഭാരതീയർ ഈശ്വരോ പാസനയ്ക്കു പ്രധാനമായും അനുവർത്തിച്ചു വരുന്ന രണ്ടു സമ്പ്രദായങ്ങളാണ,് സഗുണോപാസനയും നിർഗുണോപാസനയും.ഉയർന്ന മാനസിക, നിലവാരവും, ഈശ്വരനെ സംബന്ധിച്ച് കേവലം വിശ്വാസത്തിലുപരി വിജ്ഞാനവും ഉള്ളവർക്കു മാത്രമേ നിർഗുണോപാസന അനുവർത്തിക്കാനാവൂ. അതു കൊണ്ട് ബഹുഭൂരിപക്ഷം ജനങ്ങളും ഈശ്വരനെ നാമ- രൂപങ്ങളോടും ഗുണ ഭാവങ്ങളോടും കൂടി ആരാധിച്ചു വരുന്നു. ക്രമബദ്ധമായ സഗുണോപാസനയിലൂടെ ,അഥവാ ദേവീദേവൻ മാരുടെ ഉപാസനയിലൂടെ ഉയർന്ന തരം ഉപാസനയ്ക്ക് സാധകൻ സമർത്ഥനായി തീരും .സാലോ ക്യ- സാമീപ്യ സാരൂപ്യ- സായൂജ്യഭക്തി ഭാവങ്ങളാണ് ഈ ക്രമബദ്ധമായ പടികൾ.ഇങ്ങനെ സാധകനെ …