എന്തിനാണ് ഗണപതി ഹോമം ?
ഏതു കാര്യങ്ങളും തടസ്സം കൂടാതെ നടത്തുവാനും തടസ്സം വരുത്തുവാനും കഴിവുള്ള ദേവതയാണ് ഗണപതി.അതിനാൽ ഏതു ശുഭകാര്യങ്ങൾക്ക് മുൻപിലും ഗണപതിയെ പൂജിച്ച് പ്രസാദിപ്പിക്കുക എന്നത് ഹിന്ദുക്കളുടെ ആചാരവിശ്വാസങ്ങളിൽ പ്രധാനമാണ്.ചെറിയ ശുഭകാര്യങ്ങൾക്ക് (ഉദാ : നാമകരണം ചോറൂണ് വ്രത അനുഷ്ഠാനങ്ങളുടെ തുടക്കം) ഇവയ്ക്കൊക്കെ ഭക്തർ തന്നെ ഗണപതി സങ്കല്പത്തോടെ ചില അനുഷ്ഠാനങ്ങൾ നടത്തുന്നു. ഗണപതിക്ക് നാളികേരം ഉടയ്ക്കൽ ഗണപതിക്ക് ഒരുക്ക് സമർപ്പിക്കൽ ഇവയൊക്കെയാണത്.എന്നാൽ പ്രധാനപ്പെട്ട ശുഭകാര്യങ്ങൾക്ക് ഉദാ :വിവാഹം, ഗൃഹപ്രവേശങ്ങൾ, എന്നിവയ്ക്ക് തന്ത്രശാസ്ത്രപ്രകാരം അറിവും കർമ്മ കുശലതയും ഉള്ള ആചാര്യന്മാരെ …