ദൈവമേ… ഇതെന്തൊരു അത്ഭുതം……????
അഗസ്ത്യകൂടത്തിൽ നിന്ന് ഉത്ഭവിച്ച് നെയ്യാറ് 20 നാഴിക പിന്നിടുമ്പോൾ കരിമ്പാറക്കൂട്ടങ്ങളിൽ തട്ടി ധരച്ചിരച്ച് ഒഴുകി വീഴുന്ന സ്ഥലത്തിന് ‘ശങ്കരൻ കഴി’ എന്നാണ് പേര്. ദുഷ്ടമൃഗങ്ങളെക്കൊണ്ട് നിറയപ്പെട്ട നിബിഡ വനപ്രദേശം. ഇരുഭാഗത്തും ചെറുകുന്നുകളാലുംഭീമാകാരങ്ങളായ പാറക്കൂട്ടങ്ങളാലും അത്യന്തം ചേതോഹരമായ ആ സ്ഥലമാണ് കേരളീയനവോത്ഥാനത്തിന്റെ ശംഖൊലി ഏറ്റുവാങ്ങിയ കർമ്മഭൂമി. യുഗപുരുഷന്റെ, കണ്ണീർ കണങ്ങൾ ആദ്യമായും അവസാനമായും നി പതിച്ച മണ്ണ്. അധ:സ്ഥിതന്റെ ആത്മബോധത്തിന് അരുണോദയം കുറിച്ച അരുവിപ്പുറം. 1888-ആമത്തെ ശിവരാത്രി സമീപിച്ചപ്പോൾ സ്വാമികൾ ഭക്തൻമാരായ ചില ചെറുപ്പക്കാരോട് ക്ഷേത്ര പ്രതിഷ്ഠയെപ്പറ്റി സൂചിപ്പിച്ചു.വിഗ്രഹമോ …